എൻഡിപിഎസ് കേസിലെ പ്രതിയായ വർഗീസ് ജൂഡ്സണെ എറണാകുളം അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി V|| 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു 2019 മെയ് മാസം 22 ആം തീയതി 6.500 കിലോഗ്രാം ചരസ്സ് കടത്തിയതിന് എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജ് പുതുവൈപ്പ് കരയിൽ പുതു വൈപ്പ് ബീച്ച് റോഡിൽ ലൈറ്റ് ഹൗസിന് വടക്കുവശം അലുവ പറമ്പിൽ വീട്ടിൽ ആന്റണി മകൻ വർഗീസ് ജൂഡ്സൺ (52/2019) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി എറണാകുളം.. കണ്ടെയ്നർ റോഡിൽ പിഴല പാലത്തിനു സമീപം വച്ച് സ്വന്തം KL 42 M 5012 Mahindra XUV കാറിൽ വർഗീസ് ജൂഡ്സൺ 6.500 കിലോഗ്രാം ചരസ് കടത്തുന്നതിനിടെ എറണാകുളം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റീ നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജും പാർട്ടിയും ചേർന്നാണ് അതി സാഹസികമായി കേസ് കണ്ടെടുത്തത് പരിശോധനയ്ക്കിടെ പ്രതിയുടെ കൈവശം നിന്ന് ലോഡ് ചെയ്ത ഒരു പിസ്റ്റളും പിടിച്ചെടുത്തിരുന്നു. ......
കൊച്ചി: വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്ന എസ് ഐ ആർ പ്രക്രിയ നീട്ടി വെച്ചില്ലെങ്കിൽ ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലയിൽ പ്രത്യേകിച്ച് എറണാകുളം , കൊച്ചി , തൃപ്പൂണിത്തുറ , കളമശ്ശേരി, ആലുവ, തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങളിൽ വിതരണം ചെയ്ത ഫോമുകൾ ഭൂരിഭാഗവും ഇനിയും തിരിച്ചുവരാൻ ഉണ്ട്. ......
കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎൽഎയുമായ കാനത്തിൽ ജമീല അന്തരിച്ചു. അർബുദം ബാധിച്ച് കഴിഞ്ഞ ആറു മാസമായി ചികിത്സയിലായിരിക്കെ അമ്പത്തൊമ്പതാമത്തെ വയസിലാണ് അന്ത്യം സംഭവിച്ചത്. ......
ദോഹ:ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്
സൗജന്യമായി നിയമ സഹായം നൽകുന്നതിനായി
സംസ്കൃതി "നിയമസഹായ വേദി" പ്രവർത്തനം ആരംഭിച്ചു. സംസ്കൃതി ഓഫീസിൽ നടന്ന ഉത്ഘാടന യോഗത്തിന് സംസ്കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരി അധ്യക്ഷത വഹിച്ചു. ......
ദോഹ: ജഴ്സി പ്രകാശനവുമായി മാമൂറ വോളിബോൾ ക്ലബ്ബിന്റെ പത്താം വാർഷികത്തിന്
ഉജ്വലതുടക്കം.
വോളിബോൾ കളിക്കാരുടെ കൂട്ടായ്മയായ മാമൂറ വോളിബോൾ ക്ലബിൻ്റെ 2026 വർഷത്തെ ജഴ്സി പ്രകാശനം നടന്നു.
പത്താം വാർഷികത്തിൻ്റെ ഭാഗമായി പുറത്തിറക്കിയ ജഴ്സിയുടെ മുഖ്യ പ്രായോജകർ മിത്സുബിഷി മോട്ടോർസ് ആണ്.
മാമൂറ കാംബ്രിഡ്ജ് വോളിബോൾ കോർട്ടിൽ നടന്ന ചടങ്ങിൽ ഐസിബിഫ് വൈസ് പ്രസിഡൻ്റ് റഷീദ് അഹ്മദ്, ഐഎസ് സി മാനേജിംഗ് കമ്മറ്റി അംഗം അസീം എന്നിവർ ജഴ്സി പ്രകാശനം നിർവ്വഹിച്ചു.
മാമൂറ വോളി ടീം മാനേജർ ഇഖ്ബാൽ, കേപ്റ്റൻ ഉബൈദ് ചാലിൽ, മുൻ വോളിബോൾ താരം കെപി റഷീദ് കള്ളാട് എന്നിവർ സംസാരിച്ചു. ടീം അഡ്മിൻമാരായ മുഹമ്മദ് റാഫി സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു. ......
കൊച്ചി: അപ്രതീക്ഷിതമായി കടന്നെത്തിയ ആപത്തിലും നൊമ്പരങ്ങളിലും ചേര്‍ത്തുപിടിച്ചവര്‍ക്കും എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ച് അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിയുടെ ആദ്യ പ്രതികരണം. എല്ലാവരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് ആവണി വ്യക്തമാക്കി. ആപത്തില്‍ ചേര്‍ന്നുനിന്ന ഭര്‍ത്താവ് ഷാരോണ്‍ ആത്മവിശ്വാസം പകര്‍ന്ന് ഒപ്പമുണ്ടായിരുന്നു.
അപകടത്തിന് ശേഷം ആദ്യമായി വിപിഎസ് ലേക്ഷോറിന്റെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴി പ്രതികരിക്കുകയായിരുന്നു ആവണി. ......
ദോഹ: ദോഹ ഫിലിം ഫെസ്റ്റിവൽ 2025-ൽ സംവിധായകരായ ഇബ്രാഹിം സ്നൂബി അഹ്മദ്, തിമിയ മുഹമ്മദ്, രാവിയ അൽഹാജ്, ഫിലിപ്പ് കോക്സ്, അനാസ് സഈദ് എന്നിവർ ചേർന്ന് നിർമ്മിച്ച ‘ഖാർത്തൂം’ എന്ന ഫീച്ചർ-ലെങ്ത്ത് ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നു.
സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ സമാധാനകാലത്തും യുദ്ധകാലത്തും ജീവിച്ചിരുന്ന സാധാരണക്കാരുടെ ജീവിതങ്ങളെയും വിധിയെയും ഈ ഡോക്യുമെന്ററി ആവിഷ്കരിക്കുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കെനിയയിലേക്ക് അഭയാർഥികളായി മാറേണ്ടി വന്ന സംവിധായകരുടെ ജീവിതവും അതിന്റെ ദൃശ്യാവിഷ്കാരവും ഗ്രീൻ സ്ക്രീൻ, ആനിമേഷൻ, ആർക്കൈവ് ദൃശ്യങ്ങൾ എന്നിവയിലൂടെ സൃഷ്ടിച്ചിരിക്കുന്നു.
പ്രദർശനത്തിനു ശേഷം സംവിധായകർ ചൂണ്ടിക്കാട്ടിയത്, സിനിമ സുഡാനീസ് സമൂഹത്തിനും പ്രവാസികൾക്കും ഐക്യവും ആശ്വാസവും നൽകുന്നുവെന്നായിരുന്നു. ......
ദോഹ: (ഡിസംബർ 1മുതൽ 18 വരെ നടക്കുന്നഅറബ് കപ്പ് 2025 ന്
മുന്നോടിയായി കതാറ കലാഗ്രാമം 45-ത്തിലധികം കലാ, സാംസ്കാരിക, പൈതൃക പരിപാടികളടങ്ങിയ വൻ ആഘോഷപരിപാടി പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളുടെ സാംസ്കാരിക സമ്പന്നത പ്രകടമാക്കുന്ന പ്രദർശനങ്ങൾ, നൃത്ത-സംഗീത പരിപാടികൾ, നാടകം, കലാപരിപാടികൾ, കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകൾ തുടങ്ങി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ആർട്ട് എക്സിബിഷനുകൾ, അറബ് കപ്പ് സ്റ്റാമ്പ് പ്രദർശനം, ചരിത്രപ്രസിദ്ധമായ ഓഡ് വാദ്യത്തിന്റെ പ്രദർശനം തുടങ്ങിയവ ഉദ്ഘാടന ദിനം മുതൽ കതാറയിലെ വിവിധ കെട്ടിടങ്ങളിൽ അരങ്ങേറും. ......